NewsWorld Wide

ട്രംപിന് തിരിച്ചടി നല്‍കാന്‍ ഇറാഖുമായി ബന്ധം ഊഷ്മളമാക്കി ഇറാന്‍

ബഗ്ദാദ്: അയല്‍ രാജ്യമായ ഇറാഖുമായി ബന്ധം സുദൃഢമാക്കി അമേരിക്കക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിലാണ് ഇറാന്‍. ഇതിന്റെ ഭാഗമായാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം ഇറാഖിലെത്തി പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായ ബന്ധങ്ങള്‍ ശക്തമാക്കാനും മേഖലയിലെ യു.എസിന്റെ സ്വാധീനം തളര്‍ത്താനും ലക്ഷ്യമിട്ടാണ് ചര്‍ച്ച നടത്തിയത്.

ഇരു രാജ്യങ്ങള്‍ക്കും ഉപകാരപ്രദമാവുന്നതും പ്രയോജനകരമാവുന്ന തരത്തിലും രാജ്യങ്ങളുടെ നേട്ടങ്ങള്‍ക്കായുമുള്ള ബന്ധങ്ങള്‍ ശക്തമാക്കുമെന്ന് സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ റൂഹാനി പറഞ്ഞു. വളരെ പ്രധാനപ്പെട്ട ചര്‍ച്ചയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നതെന്ന് ബര്‍ഹാം സാലിഹും പറഞ്ഞു.

Facebook Comments
Show More

Related Articles

Close
Close