Current Date

Search
Close this search box.
Search
Close this search box.

ട്രംപ് പരാജയമാണ്, സദ്ദാമിനെപ്പോലെ: റൂഹാനി

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് രംഗത്ത്. ഇറാനോടുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ വിഷയത്തില്‍ സദ്ദാം ഹുസൈനെപ്പോലെ ട്രംപും പരാജയമാണെന്നാണ് റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. 1980-88 കാലഘട്ടത്തില്‍ രണ്ട് പ്രമുഖ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ യുദ്ധത്തിനിടെ അമേരിക്കയുടെ സമ്മദര്‍ദമുണ്ടായിട്ടും ഇറാന്‍ മിസൈലുകള്‍ ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്നെയാണ് ട്രംപിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സദ്ദാം ഹുസൈന്റെ അതേ അവസ്ഥയാണ് ട്രംപിനും വന്നു ചേരുക. ഇറാന്‍- ഇറാഖ് യുദ്ധത്തെ അനുസ്മരിപ്പിച്ച് റൂഹാനി പറഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ടെലിവിഷനില്‍ നടന്ന തത്സമയ പ്രഭാഷണത്തിലാണ് അദ്ദേഹം അമേരിക്കക്കെതിരെ രംഗത്തു വന്നത്.

ട്രംപ് ഭരണകൂടം യഥാര്‍ത്ഥത്തില്‍ ഒരു ഭീഷണിയാണെന്ന ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള കൊമ്പു കോര്‍ക്കല്‍ ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുകയാണ്.

Related Articles