Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പില്‍ റൊണാള്‍ഡോ ‘രാഷ്ട്രീയ വിലക്ക്’ നേരിട്ടിരുന്നു: ഉര്‍ദുഗാന്‍

അങ്കാറ: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇത്തവണ ലോകകപ്പില്‍ തഴയപ്പെട്ടിരുന്നു എന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ‘രാഷ്ട്രീയ വിലക്ക്’ കാരണമാണ് റൊണോള്‍ഡോക്ക് വിലക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്റെ ലക്ഷ്യത്തിനു വേണ്ടി നിലനിന്ന ഫുട്‌ബോളറായിരുന്നു ക്രിസ്റ്റിയാനോയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

‘അവര്‍ റൊണാള്‍ഡോയെ പാഴാക്കി. നിര്‍ഭാഗ്യവശാല്‍, അവര്‍ അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്തി’കിഴക്കന്‍ എര്‍സുറം പ്രവിശ്യയില്‍ നടന്ന യുവജന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. ‘റൊണാള്‍ഡോയെപ്പോലൊരു ഫുട്‌ബോള്‍ താരത്തെ കളി തീരാന്‍ 30 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ മൈതാനത്തേക്ക് അയച്ചത് അവന്റെ മാനസിക നില നശിപ്പിക്കുകയും ഊര്‍ജം അപഹരിക്കുകയും ചെയ്തു. ഫലസ്തീന്‍ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളാണ് റൊണാള്‍ഡോ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊറോക്കോയ്ക്കെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 1-0ന് തോറ്റതിന്റെ രണ്ടാം പകുതിയില്‍ പകരക്കാരാനായിട്ടായിരുന്നു റൊണോള്‍ഡോയെ കോച്ച് ഇറക്കിയത്.

തെറ്റായ റിപ്പോര്‍ട്ടുകളും വ്യാജ ഫോട്ടോകളും ഇടയ്ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് റൊണാള്‍ഡോ ഒരിക്കലും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

Related Articles