Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കുന്നത് തടയില്ല: സുപ്രിം കോടതി

rohingya-ref.jpg

ന്യൂഡല്‍ഹി: ഏഴു റോഹിങ്ക്യന്‍ വംശജരെ ഇന്ത്യയില്‍ നിന്നും മ്യാന്മറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടയില്ലെന്ന് സുപ്രിം കോടതി. 2012ല്‍ ഇന്ത്യയിലെത്തിയ ഇവര്‍ അനധികൃതമായാണ് രാജ്യത്ത് പ്രവേശിച്ചതെന്നാരോപിച്ച് ഇവരെ ജയിലിലടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇവരെ മ്യാന്മറിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് ഇതു സംബന്ധിച്ച് സുപ്രിം കോടതി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ അടിയന്തിര ഹരജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്നാണ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. മ്യാന്മര്‍ എംബസി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറാണെന്നും അവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കാന്‍ തയാറാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ തുഷാര്‍ മേഹ്ത സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ യു.എന്‍ രംഗത്തു വന്നിരുന്നു. അഭയാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വം നാടുകടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് യു.എന്‍ വിമര്‍ശനം ഉന്നയിച്ചത്.

 

Related Articles