Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ മടക്കിക്കൊണ്ടുവരുന്നതില്‍ മ്യാന്മര്‍ പരാജയപ്പെട്ടു: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ക്രൂരമായ വംശീയ ആക്രമണങ്ങള്‍ മൂലം രാജ്യത്തു നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംകളെ തിരിച്ചുകൊണ്ടു വരുന്നതില്‍ മ്യാന്മര്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. റോഹിങ്ക്യകള്‍ക്ക് അവരുടെ മ്യാന്മറിലെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയേണ്ടതുണ്ട്. അവരെ വീണ്ടും അതിര്‍ത്തി കടത്തുക എന്നത് ശരിയായ രീതിയല്ല. ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരും തന്നെ റോഹിങ്ക്യകളെ തിരിച്ചുകൊണ്ടു വരുന്നതിനെക്കുറിച്ചും അതിനുള്ള പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നില്ല. ബംഗ്ലാദേശ് സൈന്യം അവരുടെ ക്യാംപിലെത്തി തിരിച്ചയക്കുന്നതിനെക്കുറിച്ചുള്ള ഭീതിയിലാണവര്‍. 2200 ആളുകളെ ഇപ്പോള്‍ തിരിച്ചയക്കാനായി തയാറായി നില്‍ക്കുകയാണ്. ഇതില്‍ പ്രായഭേദമന്യേ യുവാക്കളും വൃദ്ധരും കുട്ടികളും ഉണ്ട്. ഇവരെല്ലാം ഒരുപോലെ പറയുന്നത് ഞങ്ങള്‍ക്ക് തിരിച്ചു പോകേണ്ട എന്നാണ്. ന്യൂയോര്‍ക് ടൈംസ് പറയുന്നു.

Related Articles