Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറിലേത് വംശഹത്യയെന്ന് യു.എസ്; സ്വാഗതം ചെയ്ത് റോഹിങ്ക്യകള്‍

ധാക്ക: മ്യാന്‍മറിലെ മുസ്‌ലിം വംശീയ വിഭാഗത്തെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയെന്ന് യു.എസ് വിശേഷിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ഒരു ദശലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കോക്‌സ് ബസാര്‍ ജില്ലയിലെ വിശാലമായ ക്യാമ്പുകളില്‍, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിരവധി പേര്‍ സന്തോഷം പങ്കുവെക്കുകയാണ് -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വംശഹത്യയാണെന്ന പ്രഖ്യാപനത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, വളരെയധികം നന്ദി. 1962 മുതല്‍ 60 വര്‍ഷമായി മ്യാന്‍മര്‍ ഭരണകൂടം ഞങ്ങളെയും റോഹിങ്ക്യകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സമുദായങ്ങളെയും പീഡിപ്പിക്കുകയാണ്. ഈ പ്രഖ്യാപനത്തോടെ മ്യാന്‍മര്‍ ഭരണകൂടത്തിനെതിരായി അന്താരാഷ്ട്ര സമൂഹത്തിന് നടപടിയെടുക്കാനുള്ള ഒരു വഴി തുറന്നുകിട്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു -കുട്ടുപലോങ് ക്യാമ്പില്‍ താമസിക്കുന്ന 60കാരനായ സലാഉദ്ധീന്‍ പറഞ്ഞു.

റോഹിങ്ക്യകള്‍ക്കെതിരെ വ്യാപകവും വ്യവസ്ഥാപിതവുമായി മ്യാന്‍മര്‍ സൈനിക ഭരണകൂടം നടത്തുന്ന നടപടികളെ മുന്‍നിര്‍ത്തിയും, കൂട്ടമായ അതിക്രമങ്ങളുടെ സ്ഥിരീകരിച്ച വിവരങ്ങളുടെ അടിസ്ഥാനപ്പെടുത്തിയുമാണ് അടിച്ചമര്‍ത്തലിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കാന്‍ യു.എസ് തിങ്കളാഴ്ച തീരുമാനിച്ചതെന്ന് ആന്റണി ബ്ലിങ്കന്‍ യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മ്യാന്‍മര്‍ സൈനിക ഭരണകൂടം യു.എസിന്റെ ‘വംശഹത്യ’യെന്ന പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles