Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കൂട്ടക്കൊല മ്യാന്മര്‍ സൈന്യത്തിന്റെ ആസൂത്രണം: യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ സൈന്യം നടത്തിയ കൂട്ടക്കൊലകളും കൂട്ട ബലാല്‍സംഘങ്ങളും മറ്റു അതിക്രമങ്ങളും മ്യാന്മര്‍ സൈന്യം ആസൂത്രണം ചെയ്ത് നടത്തിയതായിരുന്നെന്ന് യു.എസ് ഗവര്‍ണ്‍മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് തിങ്കളാഴ്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മ്യാന്മറിനെതിരെ യു.എസിന് കൂടുതല്‍ ഉപരോധ നടപടികളും ശിക്ഷാ നടപടികളും കൈകൊള്ളാന്‍ ഈ റിപ്പോര്‍ട്ട് ഉപകരിക്കുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവരാന്‍ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. മനുഷ്യത്വത്തിന് നേരെയുള്ള അടിച്ചമര്‍ത്തലും വംശഹത്യയുമാണ് ഇതിനെ റിപ്പോര്‍ട്ടില്‍ യു.എസ് ചിത്രീകരിക്കുന്നത്. റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള ആഭ്യന്തര ചര്‍ച്ചകള്‍ മൂലമാണ് റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതെന്നും വാര്‍ത്തയില്‍ പറയുന്നു.

Related Articles