Current Date

Search
Close this search box.
Search
Close this search box.

ഒരാഴ്ചക്കിടെ ഇറാഖില്‍ നാലാമതും റോക്കറ്റാക്രമണം

ബാഗ്ദാദ്:ലോകത്താകമാനം കൊറോണ വൈറസ് ബാധ പടരുമ്പോള്‍ ഇറാഖില്‍ സംഘര്‍ഷമൊടുങ്ങുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നാല് റോക്കറ്റാക്രമണമാണ് ബാഗ്ദാദില്‍ അരങ്ങേറിയത്. ചൊവ്വാഴ്ച വൈകീട്ട് ഇറാഖിലെ യു.എസ് എംബസിക്കു സമീപം ഗ്രീന്‍ സോണിലാണ് അവസാനമായി റോക്കറ്റ് പതിച്ചത്.

അതീവ സുരക്ഷ പ്രാധാന്യമുള്ള ഇവിടെ നിരന്തരം വ്യോമാക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനു മുന്‍പ് ബാഗ്ദാദിനു തെക്ക് ഭാഗത്ത് ഇറാഖ് ട്രെയിനിങ് ബേസിനു നേരെ യു.എസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന്റെ തിരിച്ചടിയാണ് പുതിയ ആക്രമണമെന്നാണ് കരുതുന്നത്. മൂന്ന് റോക്കറ്റുകളാണ് ഗ്രീന്‍ സോണില്‍ പതിച്ചത്. അതേസമയം, ആക്രമണങ്ങളില്‍ ആര്‍ക്കും പരുക്കില്ല.

Related Articles