Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദില്‍ ഇറാഖ് സൈനിക പോസ്റ്റിനു സമീപം റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാന്‍-യു.എസ് സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാഖിലെ സൈനിക പോസ്റ്റിനു നേരെ റോക്കറ്റാക്രമണം. നാല് ഇറാഖ് സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വടക്കാന്‍ ബാഗ്ദാദിലാണ് സംഭവം. ഇവിടെ യു.എസ് സൈനിക കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. തലസ്ഥാനത്ത് നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ആക്രമമെന്നാണ് ഇറാഖ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ചയായിരുന്നു റോക്കറ്റാക്രമണം. എട്ട് റോക്കറ്റുകളാണ് പതിച്ചത്. യു.എസ് പോസ്റ്റിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തു വന്നിട്ടുമില്ല.

Related Articles