Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്ക് മിസൈലാക്രമണം നടത്തി ഗസ്സ

തെല്‍അവീവ്: ഇസ്രായേലിലേക്ക് ഗസ്സയില്‍ നിന്ന് മിസൈലാക്രമണം നടത്തി. ഗസ്സ മുനമ്പില്‍ നിന്നും തെല്‍ അവീവിലേക്ക് രണ്ട് മിസൈലുകള്‍ ആണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്ന നിലയില്‍ ഇസ്രായേല്‍ ഉടന്‍ തന്നെ വ്യോമാക്രമണം നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു ഗസ്സ മുനമ്പില്‍ നിന്നും മിസൈലുകള്‍ തൊടുതത്തുവിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചത്. ഹമാസിന്റെ സുരക്ഷ കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ ബോംബിങ് നടത്തിയത്. ഇരു ആക്രമണങ്ങളിലും ആര്‍ക്കും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാസിനെ ലക്ഷ്യമിട്ട് മുപ്പതോളം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയതെന്ന് എ.എഫ്.പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐയണ്‍ ഡോം മിസൈലുകളാണ് ഗസ്സ തൊടുത്തുവിട്ടതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഒരു മിസൈല്‍ ഇസ്രായേല്‍ പ്രതിരോധ സേന തടഞ്ഞെന്നും രണ്ടാമത്തേത് ഒഴിഞ്ഞ സ്ഥലത്താണ് പതിച്ചതെന്നും ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related Articles