Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദില്‍ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖിലെ അതീവ സുരക്ഷ മേഖലയായ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ വീണ്ടും റോക്കറ്റാക്രമണം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിനു പുറത്ത് സഫറാനിയ്യ ജില്ലയിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. യു.എസ് എംബസിയടക്കമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു സമീപമാണ് ആക്രമണം.

രണ്ട് റോക്കറ്റുകള്‍ യു.എസ് എംബസിക്കു സമീപമാണ് പതിച്ചത്. റോക്കറ്റ് പതിച്ചതിനു പിന്നാലെ മേഖലയില്‍ സൈറണ്‍ മുഴങ്ങിയിരുന്നു. ഇറാന്റെ പിന്തുണയുള്ള പാരാമിലിട്ടറി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് കുറ്റപ്പെടുത്തി. നേരത്തെയും ഗ്രീന്‍ സോണില്‍ സമാനമായ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.
ഖാസിം സുലൈമാനിയുടെ വധത്തോടെ ഇറാന്‍-യു.എസ് സംഘര്‍ഷം വര്‍ധിച്ചതിനു പിന്നാലെ നിരവധി വ്യോമാക്രമണങ്ങളാണ് ഇറാഖില്‍ യു.എസും ഇറാനും നടത്തിയത്.

Related Articles