Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ റോക്കറ്റാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ്

ബാഗ്ദാദ്: ഇറാഖില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ യു.എസിന്റെയും ബ്രിട്ടന്റെയും മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് അറിയിച്ചു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം താജി സൈനിക കേന്ദ്രത്തിനു നേരെയാണ് റോക്കറ്റാക്രമണമുണ്ടായതെന്നും യു.എസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

യു.എസ് സൈന്യം ക്യാംപ് ചെയ്യുന്ന ഇറാഖിലെ സൈനിക താവളത്തിനു നേരെയാണ് ബുധനാഴ്ച നിരവധി റോക്കറ്റാക്രമണങ്ങള്‍ ഉണ്ടായത്. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യു.എസ് സൈനികനും ഒരാള്‍ ബ്രീട്ടീഷ് സൈനികനും മൂന്നാമത്തെയാള്‍ യു.എസ് കോണ്‍ട്രാക്ടറും ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related Articles