Current Date

Search
Close this search box.
Search
Close this search box.

മഞ്ഞുരുകുമോ ? റിയാദ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തേക്കും

റിയാദ്: ഉപരോധം ഒന്നര വര്‍ഷം പിന്നിട്ട കാലയളവില്‍ ഞായറാഴ്ച റിയാദില്‍ ആരംഭിക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്ന് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെ ക്ഷണിച്ചിരുന്നു.

ക്ഷണം ലഭിച്ചാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ ഖത്തറും വ്യക്തമാക്കിയിരുന്നു. ഖത്തര്‍ അമീര്‍ സൗദിയില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഖത്തര്‍ ഉപരോധം അവസാനിച്ചേക്കുമെന്നതിന്റെ ശുഭ സൂചനയായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധം ആരംഭിച്ചതിനു പിന്നാലെ ജി.സി.സി അംഗരാജ്യമായ കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നങ്കിലും ഒന്നും വിജയിച്ചില്ല.

ഉപരോധം ഏര്‍പ്പെടുത്തിയിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്തെങ്കിലും മറ്റു അംഗരാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികള്‍ മാത്രമാണ് പങ്കെടുക്കുന്നത്.

2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി,ബഹ്‌റൈന്‍,യു.എ.ഇ, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങള്‍ ഉപരോധം ആരംഭിച്ചത്. ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ബന്ധം വിഛേദിച്ചത്.

Related Articles