Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ട്വീറ്റിനെതിരെയും വിദ്വേഷപ്രചാരണം

ദോഹ: ലോകകപ്പ് സംഘാടനത്തിലെ ഖത്തറിന്റെ മികവിനെ പ്രശംസിച്ചും പുകഴ്ത്തിയും ഇതിനകം നിരവധി ലോകനേതാക്കളും പ്രമുഖരുമാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ അധികാരത്തിലേറിയ ഋഷി സുനകും ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുമോദനം.

‘അവിശ്വസനീയം’ എന്നാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഖത്തറിനെ പ്രശംസിച്ചത്. സെനഗലിനെതിരായ ഇംഗ്ലണ്ടിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു സുനകിന്റെ ട്വീറ്റ്.

‘ഇതുവരെയായി അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് അഭിനന്ദനങ്ങള്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ എക്കാലത്തെയും മികച്ചതില്‍ ഒന്നായി ഓര്‍മ്മിക്കപ്പെടും. മുന്നോട്ട് വരൂ ഇംഗ്ലണ്ട് നിങ്ങളുടെ സ്വപ്നം സജീവമായി തന്നെ നിലനിര്‍ത്തുക, ”അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു

എന്നാല്‍, ട്വീറ്റിന് താഴെയും ചിലര്‍ ഖത്തറിനെതിരായ വിദ്വേഷം പ്രചാരണം തുടര്‍ന്നു. സുനകിന്റെ പോസ്റ്റിനെ പരിഹസിച്ചും ഖത്തറിനെതിരായ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുമെല്ലാമാണ് പലരും രംഗത്തുവന്നത്. നിങ്ങള്‍ ഇത് കാര്യത്തില്‍ പറഞ്ഞതാണോ ? അവര്‍ എക്കാലത്തെയും മഹാന്മാരോ? നിങ്ങള്‍ എന്താണ് അവിടെ കാണുന്നതെന്നറിയില്ല…’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതേസമയം, നിരവധി പേര്‍ സുനകിന്റെ പോസ്റ്റിനെ അനുകൂലിച്ചും ഖത്തറിനെ പ്രശംസിച്ചും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഖത്തറിനെതിരായ പ്രചാരണത്തില്‍ മുന്നിലായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍.

Related Articles