Current Date

Search
Close this search box.
Search
Close this search box.

പൗരാവകാശങ്ങള്‍ താലിബാന്‍ ലംഘിക്കുന്നു -മനുഷ്യാവകാശ സംഘടനകള്‍

കാബൂള്‍: കഴിഞ്ഞ മാസം താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങള്‍ ഓരോന്നായി ലംഘിക്കപ്പെടുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. പത്ര സ്വാതന്ത്ര്യം നിയന്ത്രിക്കുക, സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, സിവിലിയന്മാരെയും മുന്‍ ഭരണകൂട ഉദ്യോഗസ്ഥരെയും കൊലചെയ്യുക എന്നിവ ഉള്‍പ്പെടെ വ്യത്യസ്ത മനുഷ്യാവകാശ ലംഘനങ്ങള്‍ താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (FIDH), വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ (OMCT) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ കുറ്റപ്പെടുത്തി.

അധികാരം പിടിച്ചെടുത്ത് രണ്ട് ദിവസത്തിന് ശേഷം താലിബാന്‍ വാര്‍ത്താ, സാംസ്‌കാരിക മന്ത്രി ദബീഹുല്ല മുജാഹിദ് രാജ്യത്തുടനീളം നടപ്പിലാക്കുന്ന പൊതുമാപ്പ് സംബന്ധിച്ച പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. എന്നാല്‍, സ്ത്രീകളുടെ അവകാശവും, ആവിഷ്‌കാര സ്വാതന്ത്ര്യവും അംഗീകരിക്കുന്ന പരിഷ്‌കൃത സംഘമാണെന്ന് സ്വയം ചിത്രീകരിക്കാന്‍ മാത്രമാണ് താലിബാന്‍ ശ്രമിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ മുന്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിലേക്ക് മടങ്ങാനുള്ള കവചം മാത്രമാണ് -29 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles