Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: വധശിക്ഷയെ അപലപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച്

കെെറോ: ഭരണകൂടം നടപ്പിലാക്കികൊണ്ടിരിക്കുന്ന വധശിക്ഷയെ ഹ്യൂമൻ റൈറ്റ്സ് വാച്ച് അപലപിച്ചു. ഒക്ടോബർ മാസത്തിൽ പത്ത് ദിസനത്തുള്ളിൽ മാത്രം 49 തടവുകാരെയാണ് വധിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യാഴാഴ്ച വ്യക്തമാക്കി. ഭരണകൂടം വധശിക്ഷ നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറണം. പത്ത് ദിവസത്തിനുള്ളിൽ നിരവധി പേർക്ക് വധശിക്ഷ നടപ്പിലാക്കുന്ന നടപടി അതിരുകടന്നതാണ്- മിഡിൽ ഈസ്റ്റ് ഏൻഡ് നോർത്ത് ആഫ്രിക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജോ സ്റ്റോർക്ക് പറഞ്ഞു.

വധശിക്ഷ നടപ്പിലാക്കപ്പെട്ട 49 പേരിൽ 15 പേരും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് മുഹമ്മദ് മുർസിയെ 2013 ജൂലൈയിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടവരായിരുന്നു. വധശിക്ഷ നടപ്പിലാക്കപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്.

Related Articles