Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ഉപരോധം മറികടക്കാനുള്ള ഏകമാര്‍ഗം ചെറുത്തുനില്‍പ്പ്: ഇറാന്‍

തെഹ്‌റാന്‍: ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഇസ്രായേലിന്റെ ഉപരോധത്തെ മറികടക്കാന്‍ സാധിക്കൂവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഫലസ്തീന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും ഇസ്രായേല്‍ ഉപരോധത്തെ ചെറുക്കാനുള്ള ഏക മാര്‍ഗം ചെറുത്തുനില്‍പ്പാണെന്നും ലോക മുസ്ലിംകളെല്ലാം ഫലസ്തീനു വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജറൂസലേമിലെ അല്‍ഖുദ്‌സ് ആസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന്റെ സംസ്ഥാപനമാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മുടെ പിന്തുണ വേണം അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ പ്രതിരോധ സംഘടനയുടെ സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖാലയുമായി തെഹ്‌റാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

Related Articles