Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ശ്രമം ചെറുക്കണം -പ്രൊഫ. ജി. അലോഷ്യസ്

കോഴിക്കോട്: വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്ന സാമൂഹിക പ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയും വേട്ടയാടുന്ന ഭരണകൂട ശ്രമങ്ങളെ പൗരസമൂഹം ചെറുത്തു തോല്‍പ്പിക്കണ്ടേതുണ്ടെന്ന് പ്രമുഖ സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. ജി. അലോഷ്യസ്. ‘വിയോജിപ്പ് രാഷ്ട്രീയ അവകാശമാണ്, ഭരണകൂട വേട്ടക്കെതിരെ ശബ്ദമുയര്‍ത്തുക’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രൊഫ. ഹാനി ബാബു ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുന്നു അദ്ദേഹം.

സാമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കേസില്‍ പെടുത്തി നിശബ്ദരാക്കുന്നത് മുഴുവന്‍ നിഷേധസ്വരങ്ങളും അടിച്ചമര്‍ത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നത് അടിച്ചമര്‍ത്തപ്പെടുന്ന സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദങ്ങളാണ്. ഇത്തരം ജനവിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് പ്രൊഫ. ഹാനിബാബുവിനെതിരായ ഭരണകൂട വേട്ടയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സുദീപ് കെ.എസ്, സാദിഖ് പി.കെ, തെലുങ്കാന മൂവ്മെന്റ് നേതാവ് ഡോ. കോട്ടേശ്വര്‍ റാവു, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സ്വാലിഹ് കോട്ടപ്പള്ളി, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് വസീം ആര്‍.എസ്, അഡ്വ. സി അഹ്മദ് ഫായിസ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ സ്വാഗതവും അസ്ലം അലി നന്ദിയും പറഞ്ഞു.

Related Articles