Kerala VoiceNews

സംവരണ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരു സഭകളും വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ‘യൂത്ത് ഫോര്‍ ക്വാളിറ്റി’ എന്ന പേരിലുള്ള എന്‍.ജി.ഒയാണ് വ്യാഴാഴ്ച ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടന ഭേദഗതിയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും പാസാക്കിയത്.

ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സുപ്രിംകോടതി വിധിക്കും എതിരാണെന്നും എന്‍.ജി.ഒ ഹരജിയില്‍ ഉന്നയിച്ചു. 50 ശതമാനഭരണഘടനയുടെ ചില അടിസ്ഥാന വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ പാടില്ലെന്നായിരുന്നു സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

Facebook Comments
Show More

Related Articles

Close
Close