Current Date

Search
Close this search box.
Search
Close this search box.

ഇസ്താംബൂള്‍ മേയര്‍ വോട്ടെടുപ്പ് വീണ്ടും നടത്തും

അങ്കാറ: മാര്‍ച്ച് 31ന് നടന്ന തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് തുര്‍ക്കി ഉന്നത തെരഞ്ഞെടുപ്പ് ബോര്‍ഡ് അറിയിച്ചു. നടപടിയെ സ്വാഗതം ചെയ്ത് പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്തുവന്നു. ജൂണ്‍ 23നാണ് പുതിയ വോട്ടെടുപ്പ് നടക്കുക.

കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതായും അത് തെരഞ്ഞെടുപ്പിന്റെ സത്യസന്ധതയെ ബാധിച്ചിരുന്നതായി പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് റദ്ദാക്കുന്നതെന്നും ഇലക്ഷന്‍ ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയും അഴിമതിയും കൃത്രിമവും നടന്നെന്നും ഫലം റദ്ദാക്കണമെന്നും ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ചില ബാലറ്റ് പെട്ടികള്‍ നിയമവിരുദ്ധമായി രൂപപ്പെടുത്തിയതായി കണ്ടെത്തിയെന്ന് പിന്നീട് തെരഞ്ഞെടുപ്പ് ബോര്‍ഡ് അറിയിച്ചു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ ഇക്‌രിം ഇമാമോഗ്ലുവാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയത്.

Related Articles