Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം നമുക്ക് ദോഷം ചെയ്യും: സുഡാന്‍

കാര്‍തൂം: ഇസ്രായേലുമായുള്ള എല്ലാവിധ ബന്ധങ്ങളും രാജ്യത്തിന് ദോഷം ചെയ്യുമെന്ന് സുഡാന്‍ ദേശീയ കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു. ഇസ്രായേല്‍ സിവില്‍ എയര്‍ലൈന്‍സുമായി ബന്ധം സ്ഥാപിക്കാനുള്ള സുഡാനീസ് എയര്‍ലൈന്‍സിന്റെ നീക്കത്തെയും സുഡാന്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഇസ്രായേല്‍ അധികൃതര്‍ പ്രചരിപ്പിച്ചിരുന്നു.

അറബി 21 ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുഡാനും ഇസ്രായേലും തമ്മിലുള്ള ബന്ധം ഒരു ദിവസം യാഥാര്‍ത്ഥ്യമാവുമെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. ചില അറബ് രാജ്യങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും തങ്ങളെ അസ്വസ്ഥമാക്കാനും മേഖലയെ അസ്ഥിരപ്പെടുത്താനും ചൂഷണം ചെയ്യാനും ചില അറബ് രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും സുഡാന്‍ ദേശീയ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് റബി അബ്ദുല്‍ അലി അതി പറഞ്ഞു.

Related Articles