Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: പ്രളയത്തില്‍ നിരവധി പേര്‍ക്ക് കുടില്‍ നഷ്ടമായി

ഖാര്‍തൂം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം സുഡാനിലെ ജനതയെ വല്ലാതെ വലക്കുകയാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ 13ലും പ്രളയം ശക്തമായ അനുഭവപ്പെട്ടു. അത് 288000 നിവാസികളെയും അഭയാര്‍ഥികളെയും ബാധിച്ചതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ സുഡാനില്‍ പ്രളയം മൂലം 426000 പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഇത് രാജ്യത്തെ മാനുഷികാവശ്യങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് അഭയാര്‍ഥികളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മാറ്റിപാര്‍പ്പിച്ചു. മറ്റുള്ളവരെ പ്രശ്‌നങ്ങള്‍ കുറവുള്ള ഗ്രാമങ്ങളില്‍ അഭയം പ്രാപിച്ചു. എന്നാല്‍, പലരും ഇപ്പോള്‍ തെരുവിലാണ് താമസിക്കുന്നത്.

അവരുടെ വീടുകള്‍ നഷ്ടമായിരിക്കുന്നു. അവരെ മാറ്റിപാര്‍പ്പിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്തുന്നതിന് കടുത്ത വെല്ലുവിളിയാണ് ഞങ്ങള്‍ നേരിടുന്നത് -സുഡാന്‍ അഭയാര്‍ഥി കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഇബ്‌റാഹീം മുഹമ്മദ് പറഞ്ഞു.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles