Current Date

Search
Close this search box.
Search
Close this search box.

രാഹുലിനെ പുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ച് ദുബൈ ഭരണാധികാരി

അബൂദാബി: ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല സ്വീകരണം. വ്യാഴാഴ്ച വിമാനത്താവളത്തില്‍ വന്നിറങ്ങിയതു മുതല്‍ രാഹുലിന് പ്രൗഢഗംഭീരമായ വരവേല്‍പ്പാണ് യു.എ.ഇയിലുടനീളം ലഭിച്ചത്. വെള്ളിയാഴ്ച യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും രാഹുല്‍ സന്ദര്‍ശിച്ചു.

രാജകീയ സ്വീകരണമാണ് അദ്ദേഹം രാഹുലിന് നല്‍കിയത്. ദുബൈ ഉപഭരണാധികാരി മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമിയും രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. തന്റെ പുസ്തകങ്ങള്‍ രാഹുലിന് സമ്മാനമായി നല്‍കിയാണ് ശൈഖ് മുഹമ്മദ് രാഹുലിനെ സ്വീകരിച്ചത്. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര-സുഹൃദ് ബന്ധത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ഡോ. സാം പിത്രോഡ,മുരളി ദിയോറ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ശൈഖ് മുഹമ്മദിന്റെ ഗുണവിശേഷണങ്ങളെക്കുറിച്ചും നേതൃഗുണങ്ങളെക്കുറിച്ചും പ്രകീര്‍ത്തിക്കാന്‍ അദ്ദേഹം മറന്നില്ല. വലിയ ആവേശത്തോടെയാണ് അദ്ദേഹം ദുബൈ ഭരണാധികാരിയുടെ മഹത്വങ്ങള്‍ എടുത്തു പറഞ്ഞത്.

Related Articles