Current Date

Search
Close this search box.
Search
Close this search box.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി രംഗത്തിറങ്ങുക: കെ.എന്‍.എം

കോഴിക്കോട്: മഹാപ്രളയം മൂലം തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മുഴുവന്‍ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച സന്നദ്ധ സംഘടനകളെയും പ്രവര്‍ത്തകരെയും കെ.എന്‍.എം അഭിനന്ദിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ കെ.എന്‍.എം ആസൂത്രണം ചെയ്ത പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനമായി തീരണമെന്നും കെ.എന്‍.എം വിലയിരുത്തി.

ജില്ലാ കേന്ദ്രങ്ങളില്‍ കെ.എന്‍.എം റിലീഫ് ഹബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന മത സാമൂഹ്യ സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപിക്കണമെന്ന് കെ.എന്‍.എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി,ടഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, വൈസ് പ്രസിഡണ്ടുമാരായ പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ എ. അസ്ഗറലി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. സുല്‍ഫീക്കര്‍ അലി, നാസര്‍ സുല്ലമി പ്രസംഗിച്ചു.

Related Articles