ദോഹ: സംഘ്പരിവാര്‍ ശക്തികള്‍ ബാബരി തകര്‍ത്തതിന്റെ 30ാം ഓര്‍മദിനത്തില്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലും ഓര്‍മപുതുക്കി ഇന്ത്യന്‍ ആരാധകന്‍. ‘ബാബരി പുനര്‍നിര്‍മിക്കുക’ എന്നെഴുത്തിയ ബാനര്‍ ഉയര്‍ത്തിയാണ് മലയാളിയായ സൈഫുദ്ദീന്‍ സെയ്ഫ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. ചൊവ്വാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലാന്റ് മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ നിന്നും സെയ്ഫ് ബാനര്‍ ഉയര്‍ത്തിയത്.
ഡിസംബര്‍ ആറ്, അനീതിയുടെ 30 വര്‍ഷങ്ങള്‍, ബാബരി പുനര്‍നിര്‍മിക്കുക എന്നെഴുതിയ ചാര്‍ട്ടില്‍ ബാബരി മസ്ജിദിന്റെ താഴികകുടങ്ങളുടെ ചിത്രവും വരച്ചിട്ടുണ്ട്. മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 30-ാം വാര്‍ഷികമായ ചൊവ്വാഴ്ച ബാബരി ദിനത്തെ അനുസ്മരിച്ച് നിരവധി രാഷ്ട്രീയക്കാരടക്കം പലരും സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാറിന്റെ ക്രൂരതക്കെതിരെ ഓര്‍മപുതുക്കി രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് വ്യത്യസ്തമായി ഖത്തര്‍ ലോകകപ്പിലും പ്രതിഷേധമുയര്‍ന്നത്.