Current Date

Search
Close this search box.
Search
Close this search box.

ദലിത് ആക്റ്റിവിസ്റ്റ് രവിചന്ദ്രന്‍ ബത്രന്‍ ഇസ്‌ലാം സ്വീകരിച്ചു

കൊടുങ്ങല്ലൂര്‍: പ്രമുഖ ദലിത് ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ രവിചന്ദ്രന്‍ ബത്രന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയില്‍ വെച്ചാണ് അദ്ദേഹം തന്റെ ഇസ്ലാമാശ്ലേഷണം പരസ്യമായി പ്രഖ്യാപിച്ചത്. റഈസ് മുഹമ്മദ് എന്നായിരിക്കും ഇനി തന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. സേവ് ഇന്ത്യ മൂവ്‌മെന്റ് സംഘടിപ്പിച്ച ‘ആര്‍.എസ്.എസ് വംശീയ ഭീകരതക്കെതിരെ പ്രതിരോധ സംഗമം’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

ഇസ്ലാമിന്റെ സാഹോദര്യ,സമത്വ,മാനവിക സന്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ദലിത് സമൂഹം അനുഭവിക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചു. ചേരമാന്‍ ജുമാമസ്ജിദില്‍ വെച്ചാകും ഇസ്ലാം സ്വീകരണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles