Current Date

Search
Close this search box.
Search
Close this search box.

റാഷിദ തലൈബ് അധികാരമേറ്റു; പരമ്പരാഗത ഫലസ്തീന്‍ വസ്ത്രം ധരിച്ച്

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ചരിത്രം കുറിച്ച് കൊണ്ട് വിജയത്തിലേറിയ റാഷിദ തലൈബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗമായ ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ തലൈബ് അധികാരമേറ്റെടുത്തത്. പരമ്പരാഗത ഫലസ്തീന്‍ വസ്ത്രമായ കന്തൂറ ധരിച്ചാണ് അവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് എന്നതാണ് ശ്രദ്ധേയം. വ്യാഴാഴ്ചയാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്.

അറബികളുടെ പരമ്പരാഗത വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം നിലനിന്നിരുന്നു. തുടര്‍ന്നാണ് ഈ വസ്ത്രധാരണത്തിന് പിന്തുണ അറിയിച്ച് കൊണ്ട് റാഷിദ രംഗത്തെത്തിയത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഡെട്രായിറ്റ് നഗരത്തില്‍ നിന്നും റാഷിദ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് റാഷിദയുടെ മാതാപിതാക്കള്‍. അറബ്-അമേരിക്കന്‍ പൗരന്മാര്‍ കൂടുതലായുള്ള മിഷിഗാന്‍ മണ്ഡലത്തില്‍ നിന്നുമാണ് റാഷിദ ചരിത്ര വിജയം കുറിച്ചത്.

Related Articles