Current Date

Search
Close this search box.
Search
Close this search box.

ബി.ഡി.എസിന് പിന്തുണയുമായി റാഷിദ തലൈബ്

വാഷിങ്ടണ്‍: ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന ബി.ഡി.എസ് (ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ്,സാങ്ഷന്‍സ്)മൂവ്‌മെന്റിന് പിന്തുണയുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം അംഗമായ റാഷിദ തലൈബ് രംഗത്ത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിലാണ് ഡെട്രായിറ്റ് നഗരത്തില്‍ നിന്നും റാഷിദ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ ബി.ഡി.എസ് മൂവ്‌മെന്റിന് പിന്തുണ നല്‍കുന്ന യു.എസ് കോണ്‍ഗ്രസിലെ രണ്ടാമത്തെ അംഗം കൂടിയാണ്.

തിങ്കളാഴ്ച ഇന്റര്‍സെപ്റ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ബി.ഡി.എസ് മൂവ്‌മെന്റിന് വ്യക്തിപരമായി പിന്തുണ നല്‍കുന്നതായി അറിയിച്ചത്. ഇക്കാര്യത്തിലുള്ള വേര്‍തിരിവ് നമ്മള്‍ കാണണം. ഫലസ്തീനില്‍ യഥാര്‍ത്ഥ ശാന്തിയും സമാധാനവും പുലരണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് അവര്‍ പറഞ്ഞു. ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് റാഷിദയുടെ മാതാപിതാക്കള്‍. അറബ്-അമേരിക്കന്‍ പൗരന്മാര്‍ കൂടുതലായുള്ള മിഷിഗാന്‍ മണ്ഡലത്തില്‍ നിന്നുമാണ് റാഷിദ ചരിത്ര വിജയം കുറിച്ചത്.

Related Articles