ന്യൂഡല്‍ഹി: അഗ്നിപഥിനെതിരായ പ്രതിഷേധത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെടുത്തി വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. കേന്ദ്ര സര്‍ക്കാരിന്റെ സൈനിക സേവന പദ്ധതിയായ ‘അഗ്നിപഥി’നെതിരെ ബിഹാറിലും യു.പിയിലും നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുകയും അവരുടെ വീടുകള്‍ പൊളിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യമാണ് റാണ അയ്യൂബ് ഉന്നയിച്ചത്. വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ വിമര്‍ശനമുന്നയിച്ചത്.
റാണ അയ്യൂബിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അഗ്നിപഥി’നെതിരെ ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകുയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ്, താങ്കള്‍ അവരുടെ വീടുകള്‍ തകര്‍ക്കുന്നില്ലേ ? അവര്‍ക്കെതിരെ തീവ്രവാദ കേസുകള്‍ ചുമത്തുന്നില്ലേ ? വാര്‍ത്താ ചാനലുകള്‍ പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കുന്നില്ലേ ? ടൂള്‍കിറ്റ് ഗൂഢാലോചന ആവശ്യപ്പെടുന്നില്ലേ, ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഈ ശ്രമത്തിന്റെ ‘സൂത്രധാരന്‍’ ആരാണെന്ന് ചോദിക്കൂ. എവിടെ ദേശീയവാദികള്‍ ?
ഓര്‍ക്കുക, ഒരാഴ്ച മുന്‍പ് പ്രതിഷേധിച്ച നൂറുകണക്കിന് മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും അവര്‍ക്കെതിരെ തീവ്രവാദ വകുപ്പുകള്‍ ചാര്‍ത്തുകയും ചെയ്തിരുന്നു.
ഈ പോസ്റ്റിലെ കമന്റുകള്‍ക്കായി കാത്തിരിക്കുന്നു
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU