Current Date

Search
Close this search box.
Search
Close this search box.

സിറിയ: രാഷ്ട്രീയ പരിഹാരം തേടി റഷ്യ,തുര്‍ക്കി,ഇറാന്‍ ചര്‍ച്ച

ദമസ്‌കസ്: സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തിന് അയവുവരുത്തല്‍ ലക്ഷ്യമിട്ട് യുദ്ധ മുന്നണിയിലുള്ള രാഷ്ട്രങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി. ഇറാന്‍,റഷ്യ,തുര്‍ക്കി പ്രസിഡന്റുമാരാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തത്. ഒന്‍പത് വര്‍ഷമായി രാജ്യത്ത് നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് യോജിച്ച പരിഹാരം തേടിയാണ് ചര്‍ച്ച നടത്തിയത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് സൈനിക നടപടിയിലൂടെ പരിഹാരം കാണാന്‍ സാധ്യമല്ലെന്നും രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും മൂന്ന് രാഷ്ട്ര തലവന്മാരും അംഗീകരിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യു.എസ് ഏര്‍പ്പെടുത്തിയ സിറിയന്‍ ഉപരോധത്തെ യേഗത്തില്‍ റഷ്യ അപലപിച്ചു. സിറിയയെ ശ്വാസം മുട്ടിക്കുകയാണ് ഇതിലൂടെ യു.എസ് ചെയ്യുന്നതെന്നും റഷ്യ ആരോപിച്ചു. വിര്‍ച്വല്‍ യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍,തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍,ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ പങ്കെടുത്തു. സിറിയന്‍ യുദ്ധത്തിലെ പ്രധാന മൂന്ന് വിദേശ ശക്തികളാണ് ഈ രാജ്യങ്ങള്‍.

Related Articles