Current Date

Search
Close this search box.
Search
Close this search box.

അറബ് ഉച്ചകോടിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഇറാന്‍

തെഹ്‌റാന്‍: ജി.സി.സി,അറബ് ഉച്ചകോടിയില്‍ ഇറാനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍. ഉച്ചകോടിയില്‍ ഇറാനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി പറഞ്ഞു.
ഇറാനെതിരെ അമേരിക്കയും ഇസ്രായേല്‍ ലോബിയും നടത്തുന്ന ഉപരോധത്തിന്റെ ഭാഗമായാണ് സൗദിയും ഇറാനെ മേഖലയില്‍ നിന്നും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണത്തെ തള്ളിക്കളയുന്നതായും ഇറാന്‍ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം മക്കയില്‍ വെച്ച് നടന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇറാനെതിരെ സൗദി രാജാവ് പ്രമേയം അവതരിപ്പിക്കുകയും മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരന്‍ ഇറാനാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമം നടത്തിയത് ഇറാനാണെന്നും ഇറാനെ ഒറ്റപ്പെടുത്താന്‍ ഉച്ചകോടി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയത്തെ എതിര്‍ത്ത് ഇറാന്‍ രംഗത്തെത്തിയത്.

Related Articles