NewsWorld Wide

ഫലസ്തീന്‍ പ്രധാനമന്ത്രി ഹംദല്ല രാജിവെച്ചു

ഗസ്സ സിറ്റി: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല രാജിവെച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി രാജിവെക്കുന്നതെന്ന് രാജി സ്വീകരിച്ചുകൊണ്ട് ഫലസ്ഥീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. വഫ ന്യൂസ് ഏജന്‍സിയാണ് രാജി വാര്‍ത്ത പുറത്തുവിട്ടത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതല ഹംദല്ല വഹിക്കുമെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു.

തന്റെ രാഷ്ട്രീയ എതിരാളികളായ ഹമാസിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ മാറ്റിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്.

Facebook Comments
Show More

Related Articles

Close
Close