Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ ഓണ്‍ലൈന്‍ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: വിശുദ്ധ റമദാനിനോടനുബന്ധിച്ച് ഡി ഫോര്‍ മീഡിയക്ക് കീഴിലുള്ള ‘ഇസ്ലാം ഓണ്‍ലൈവ്’ വെബ് പോര്‍ട്ടല്‍ സംഘടിപ്പിച്ച ‘റമദാന്‍ ഓണ്‍ലൈന്‍ ക്വിസ്’ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സുബൈദ ഷംസുദ്ദീന് (കാതിക്കോട്) ആണ് ഒന്നാം സ്ഥാനം. ലുഖ്മാന്‍ വി.എം (കുറ്റ്യാടി) രണ്ടാം സ്ഥാനവും നൂറുന്നീസ (പൊക്ലായ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മെയ് 9 മുതല്‍ 31 വരെ 17 ദിവസങ്ങളിലായി ‘ഇസ്ലാം ഓണ്‍ലൈവ്’ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ക്ക് നിരവധി പേരാണ് ശരിയുത്തരങ്ങള്‍ അയച്ചിരുന്നത്. മുഴുവന്‍ ഉത്തരങ്ങളും ശരിയാക്കിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ സമ്മാനമായി നല്‍കും.

Related Articles