Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ തയാറായി റഷ്യന്‍ മുസ്‌ലിംകള്‍

മോസ്‌കോ: ഈ വര്‍ഷം രാജ്യത്തെ വിശുദ്ധ റമദാന്‍ അപ്രതീക്ഷിത നടപടികള്‍ക്കിടയിലാണ്. ഇതില്‍ പ്രധാനം അയല്‍രാജ്യമായ യുക്രെയ്‌നുമായുള്ള യുദ്ധം തന്നെയാണ്. ഈ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും റഷ്യന്‍ മുസ്‌ലിംകള്‍ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

മുമ്പുള്ള രണ്ട് വര്‍ഷത്തെക്കാള്‍ ഈ റമദാന് മികച്ച അന്തരീക്ഷമാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച്, തറാവീഹ് നമസ്‌കാരം പള്ളിയിലേക്ക് മടങ്ങിയിരിക്കുന്നു -തലസ്ഥാനമായ മോസ്‌കോയില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ ‘സ്‌കൈ ന്യൂസ് അറേബ്യ’യോട് പറഞ്ഞതായി അല്‍മുജ്തമ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയിലെ രണ്ടാമത്തെ പ്രധാന മതമാണ് ഇസ്‌ലാം. ഇന്‍ഗുഷ്യ (98 ശതമാനം), ചെച്‌നിയ (96 ശതമാനം), ഡാഗേസ്റ്റന്‍ (94 ശതമാനം), കബാര്‍ദിനോ-ബാല്‍ക്കറിയ (70 ശതമാനം), കറാച്ചെ ചെര്‍ക്കേസ്യ (63 ശതമാനം), ബഷ്‌കിരിയ (63 ശതമാനം), റ്റാറ്റര്‍സ്റ്റാന്‍ (54 ശതമാനം) എന്നീ ഏഴ് റഷ്യന്‍ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാണ്.

രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തിനിടയിലെ ഉയര്‍ന്ന ജനനനിരക്കും, മധ്യേഷ്യയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ ഒഴുക്കുമാണ് അതിനുള്ള കാരണം.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles