Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ ഓണ്‍ലൈന്‍ ക്വിസ് 2019

കോഴിക്കോട്: വിശുദ്ധ റമദാനിനോടനുബന്ധിച്ച് ഡി ഫോര്‍ മീഡിയക്ക് കീഴിലുള്ള ‘ഇസ്‌ലാം ഓണ്‍ലൈവ്’ വെബ് പോര്‍ട്ടല്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് 9 (വ്യാഴം) മുതല്‍ മെയ് 25 വരെ 15 ദിവസങ്ങളിലായി (ഞായര്‍ ഒഴികെ) ഇസ്‌ലാം ഓണ്‍ലൈവില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശരിയുത്തരം അയക്കുന്നവരില്‍ നിന്നും വിജയികളെ തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളാണ് സമ്മാനമായി നല്‍കുക. പ്രായഭേദമന്യേ എല്ലാ മലയാളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ദിവസവും മൂന്ന് ചോദ്യങ്ങള്‍ വീതമുണ്ടാകും. തൊട്ടടുത്ത ദിവസം ശരിയുത്തരം പ്രസിദ്ധീകരിക്കുന്ന മത്സര ഫലം 2019 മെയ് 31 ന് (വെള്ളി) പ്രഖ്യാപിക്കും. കൂടുതല്‍ പോയിന്റ് നേടിയ ഒന്നിലധികം പേരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. മത്സരവുമായി ബന്ധപ്പെട്ട എല്ലാ ക്രമപ്രശ്‌നങ്ങളിലും ‘ഇസ്‌ലാം ഓണ്‍ലൈവ്’ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles