Current Date

Search
Close this search box.
Search
Close this search box.

ബാബരി കേസ്: കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജീവ് ധവാന്‍

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി കേസില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ധവാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ ഹാജരാകേണ്ടതില്ലെന്നാണ് അറിയിച്ചത്. അനാരോഗ്യം കാരണം കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും നീക്കിയെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതിനാല്‍ തന്നെ പുന:പരിശോധന അപേക്ഷയോ കേസുമായോ ഇനി തനിക്ക് ബന്ധമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുന്നി വഖഫ് ബോര്‍ഡിനും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനു വേണ്ടിയും ഭരണഘടന ബെഞ്ചില്‍ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു. കഴിഞ്ഞ ദിവസമാണ്
ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ബാബരി ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ ഉത്തരവിട്ട വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹരജി സമര്‍പ്പിച്ചത്.

Related Articles