Current Date

Search
Close this search box.
Search
Close this search box.

റഫ അതിര്‍ത്തി ഇന്ന് തുറക്കും

കൈറോ: ഗസ്സ-ഈജിപ്ത് അതിര്‍ത്തിയായ റഫ അതിര്‍ത്തി ഈജിപ്ത് അധൃകൃതര്‍ ഇന്ന് തുറന്നു നല്‍കും. ഗസ്സ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാര-യാത്ര ആവശ്യങ്ങള്‍ക്കായാണ് തുറക്കുന്നത്.

2019ല്‍ ആദ്യമായാണ് റഫ സഞ്ചാരത്തിനായി തുറന്നുകൊടുക്കുന്നത്. 2018ല്‍ റമദാനില്‍ അതിര്‍ത്തി തുറന്നിരുന്നു. ഗസ്സയില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാനപ്പെട്ട അതിര്‍ത്തിയാണിത്. നിശ്ചിത ഇടവേളകളില്‍ മാത്രമാണ് അതിര്‍ത്തി തുറന്നു നല്‍കാറുള്ളത്. റഫ ടെര്‍മിനലില്‍ഡ നിന്നും റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഫ തുറന്നു നല്‍കുന്നത്.

Related Articles