Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള: പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ കീഴില്‍ സംസ്ഥാന തലത്തില്‍ 2019 മെയ് 5ന് നടത്തിയ പ്രിലിമിനറി, സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി പരീക്ഷയില്‍ ജെബി സിദ്ധീഖ് (ആലുവ-എറണാകുളം), സഫിയ അബ്ദുസ്സമദ് (പൈത്തിനിപ്പറമ്പ്- മലപ്പുറം), ബുഷ്റ എ (ശാന്തപുരം-മലപ്പുറം) സെക്കണ്ടറി പരീക്ഷയില്‍ സഈദ റഷീദ് (കലൂര്‍-എറണാകുളം), സുലൈഖ കെ.എം (കളമശ്ശേരി-എറണാകുളം), ഷജീന ഇ.വൈ (കളമശ്ശേരി-എറണാകുളം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

പരീക്ഷാര്‍ത്ഥികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് ജില്ലയിലെ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെട്ട് ജൂലൈ 20നകം കൈപറ്റണമെന്ന് ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ സംസ്ഥാന കോഡിനേറ്റര്‍ ടി.പി യൂനുസ് അറിയിച്ചു.

Related Articles