Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ നീതിക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുക: എം.ഐ അബ്ദുല്‍ അസീസ്

കാസര്‍കോട്: സാമൂഹ്യ നീതിയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനും മുസ്ലിങ്ങളും ഏറെ സംശയിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് ഇത്. ഇക്കാലത്ത് സ്‌നേഹവും സാഹോദര്യവും മുറുകെ പിടിച്ച് നീതിയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന ഉത്തമ സമൂഹമാവന്‍ മുസ്‌ലിം സമൂഹത്തിനാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വി.എച്ച് അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്‌മാന്‍ സമാപന പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി റുക്‌സാന, ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സി.ടി. അഹമ്മദലി, ഹുസൈന്‍ സഖാഫി കാമിലി, അബ്ദുല്‍ റഷീദ് മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി സെക്രട്ടറി മാലിക്ക് ഷഹബാസ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാന കോ ഒഡിനേറ്റര്‍ ടി.എ ബിനാസ് എന്നിവര്‍ പ്രസംഗിച്ചു. വി.എന്‍ ഹാരിസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷഫീക്ക് നസറുല്ല നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സെക്കണ്ടറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം പാളയം ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അമീന നിലോഫര്‍ കൂര്‍ചിത്, രണ്ടാം റാങ്ക് നേടിയ എറണാകുളം പറമ്പയം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജമാലുദ്ദീന്‍ പി എം, മൂന്നാം റാങ്ക് നേടിയ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സെന്ററല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ സാബിറ പാറമ്മല്‍ മുഹമ്മദ് പ്രിലിമിനറി പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്ക് നേടിയ തിരുവനന്തപുരം പാളയം ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് ബബിത ബീഗം, കണ്ണൂര്‍ പെരിങ്ങാടി അല്‍ ഫലാഹ് ഇസ്ലാമിയ കോളേജ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് സാബിറ അബൂബക്കര്‍, പാലക്കാട് പടിഞ്ഞാറങ്ങാടി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് ഡോ. ഖമറുദ്ധീന്‍ എ.ഐ. എന്നിവര്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അവാര്‍ഡ് വിതരണം ചെയ്തു.

Related Articles