Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണ പരിശീലനം; സമസ്ത ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്‌സ്

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി വെള്ളിയാഴ്ചകളില്‍ നടത്തുന്ന ‘തിലാവ’ ഖുര്‍ആന്‍ പാരായണ പരിശീലനം ന്യൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. സമസ്ത കാര്യാലയത്തില്‍ നടന്ന മുശാവറ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴ്‌സ് ലോഞ്ച് ചെയ്തു.

44 മൊഡ്യൂളുകളിലായി ആറ് പരീക്ഷകളും ഒരു ഫൈനല്‍ പരീക്ഷയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതാണ് ഇതിന്റെ പാഠ്യപദ്ധതി. 18 വയസ്സിന് മുകളിലുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് http://skimvb.com/ എന്ന സൈറ്റ് മുഖേനെയും പ്ലേസ്റ്റോറില്‍ നിന്ന് SAMASTHA Online (https://play.google.com/store/apps/details?id=com.trogon.samasthaonline) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതും 500രൂപ ഫീസടച്ചു അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതുമാണ്.

അഡ്മിഷന്‍ എടുത്തവരില്‍ നിന്ന് 30 പേര് ഉള്‍കൊള്ളുന്ന ബാച്ചുകള്‍ക്ക് ഒരു മെന്റര്‍ എന്ന രീതിയില്‍ ഏപ്രില്‍ 20 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. നാല് മാസമാണ് ഈ കോഴ്‌സിന്റെ കാലാവധി. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ നേതൃത്വം കൊടുക്കുന്ന ലൈവ് ക്ലാസുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് 7356404904 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles