Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ലളിതസാരം: ബ്രയില്‍ പകര്‍പ്പ് പ്രകാശനം ചെയ്തു

ഫറോക്ക്: കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി ശൈഖ് മുഹമ്മദ് കാരക്കുന്ന് തയ്യാറാക്കിയ ഖുര്‍ആന്‍ ലളിതസാരം മലയാള പരിഭാഷയിലെ സൂറത്തുയാസീന്‍ ബ്രയില്‍ പകര്‍പ്പ് പ്രകാശനം ചെയ്തു. ഫാറൂഖ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്രയില്‍ പകര്‍പ്പിന്റെ പ്രകാശനം ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യാഥിതിയായി. ഡോ. കോയക്കുട്ടി ഫാറൂഖി അധ്യക്ഷത വഹിച്ചു. പി.എ അബ്ദുല്‍ കരീം മാസ്റ്റര്‍, വി.പി ബഷീര്‍, പി.ഷാജു, പി.ടി മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.

ഫാറൂഖ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കായുള്ള അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റാണ് ഖുര്‍ആന്‍ ലളിതസാരം ബ്രയില്‍ ലിപിയിലേക്ക് തയ്യാറാക്കിയത്.

Related Articles