Current Date

Search
Close this search box.
Search
Close this search box.

ക്വാറന്റൈന്‍ ചിലവ്: പ്രതിഷേധം വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും പലവിധ പ്രയാസങ്ങളാല്‍ തിരിച്ച് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സൗകര്യപ്പെടുത്തുന്ന ക്വാറന്റൈന്‍ സെന്ററിലെ ചിലവുകള്‍ പ്രവാസികള്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. എന്നാല്‍ പ്രവാസലോകത്തു നിന്നും കേരളത്തില്‍ നിന്നും ഇതിനെതിരെ കടുത്ത രീതിയിലാണ് പ്രതിഷേധമുയര്‍ന്നത്.

പ്രവാസികളെ എല്ലാവിധത്തിലും പിന്തുണക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നാണ് പൊതുവായി ഉയര്‍ന്ന് ആരോപണം. പ്രവാസ ലോകത്തെ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ നിലപാടുമാറ്റത്തെ വിമര്‍ശിച്ചു. വേണമെങ്കില്‍ ക്വാറന്റൈന്‍ ചിലവ് തങ്ങള്‍ വഹിക്കുമെന്നും പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. അതേസമയം, പ്രതിഷേധം ശക്തമായതോടെ നിലപാട് സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

Related Articles