Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി

തെഹ്‌റാന്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, പ്രസിഡന്റ് ഇബ്‌റാഹീം റഈസി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ പ്രാദേശിക, നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വ്യാഴാഴ്ച തലസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. ഇറാന്റെ മുഖ്യ ആണവ നയതന്ത്രജ്ഞന്‍ അലി ബാഖിരി കനിയും യൂറോപ്യന്‍ യൂണിയന്‍ കോര്‍ഡിനേറ്റര്‍ എന്റിക് മോറയും തമ്മിലുള്ള ചര്‍ച്ചയുടെ രണ്ടാം ദിനമായിരുന്നു ഖത്തര്‍ അമീറിന്റെ കൂടിക്കാഴ്ച.

തെഹ്‌റാന്‍ കൂടിക്കാഴ്ചക്ക് ശേഷം വിവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഖത്തര്‍ അമീര്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ഇറാനും യു.എസും തമ്മില്‍ നിര്‍ത്തിവെച്ച പരോക്ഷ ചര്‍ച്ച കാര്യക്ഷമമാക്കുന്നതിന് ഖത്തറും യൂറോപ്യന്‍ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles