Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീര്‍ സൗദിയില്‍; എം.ബി.എസുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: മഞ്ഞുരുക്കത്തിന്റെ പുതിയ പാതയില്‍ ബന്ധം ഊഷ്മളമാക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ അല്‍താനി സൗദിയിലെത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളുടെ പുതിയ ചരിത്രത്തിനാണ് ഇവിടെ തുടക്കമാകുന്നത്. തിങ്കളാഴ്ച ജിദ്ദയിലെത്തിയ അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

തുടര്‍ന്ന് അല്‍ സലാം കൊട്ടാരത്തില്‍ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളും സഹകരണവും ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ മേഖലകളില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ചയായി. ഖത്തറിനെതിരെ മൂന്ന് വര്‍ഷം നീണ്ടുനിന്ന ഉപരോധം അവസാനിപ്പിച്ചതിനു ശേഷം ഇരു രാഷ്ട്രവും ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായിരുന്നു.

 

Related Articles