Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായി ചര്‍ച്ച തുടരണമെന്നാവര്‍ത്തിച്ച് ഖത്തര്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ലോക രാഷ്ട്രങ്ങള്‍ ഇടപെടല്‍ സാധ്യമാക്കണമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന് രാഷ്ട്രത്തിന്റെ പ്രതിബദ്ധത അമീര്‍ ശൈഖ് തമീം അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ അഫ്ഗാന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹം നല്‍കേണ്ട നിലയ്ക്കാത്ത പിന്തുണയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് സെഷനില്‍ ചൊവ്വാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനുഷിക സഹായവും രാഷ്ട്രീയ ഭിന്നതകളും വേറിട്ട് തന്നെ കാണണം. താലിബാനുമായി ചര്‍ച്ച തടരുന്നതും പ്രാധാന്യമേറിയതാണ്. അവരെ ബഹിഷ്‌കരിക്കുന്നത് ധ്രൂവീകരണത്തിലേക്കും പ്രതികരണങ്ങളിലേക്കുമാണ് നിയക്കുന്നത്. അതേസമയം ചര്‍ച്ചകള്‍ ഫലപ്രദമായിരിക്കും -ശൈഖ് തമീം കൂട്ടിച്ചേര്‍ത്തു.

യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്ന 2020ലെ കരാറിലെത്തിയ താലിബാന്‍-യു.എസ് ചര്‍ച്ച സംഘടിപ്പിച്ചത് ഖത്തറായിരുന്നു. അതുപോലെ, അഫ്ഗാനികള്‍ക്കിടയിലെ സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിയതും ഖത്തറായിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles