Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീറിനെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് വിമാനത്താവളത്തില്‍ സ്വീകരിച്ചു

കൈറോ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി വിമാനത്താവളത്തില്‍ സ്വീകരിച്ചു. അടുത്ത മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മിഡില്‍ ഈസ്റ്റ് യാത്ര നടത്തുന്നതിന് മുന്നോടിയായി, ഇരുനേതാക്കളും പ്രധാന പ്രാദേശിക വിഷയങ്ങളും ഉഭയകക്ഷി നയതന്ത്ര, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് തിരിച്ചടി നേരിട്ട രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2013ല്‍ ഈജ്പ്ഷ്യന്‍ സൈന്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് ഈജിപ്തും ഖത്തറും തമ്മിലുളള ബന്ധം വഷളാകുന്നത്.

രാജ്യത്തിന്റെ നയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി 2017ല്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. 2021ല്‍ ഖത്തര്‍ നാല് രാഷ്ട്രങ്ങളുമായും ബന്ധം സാധാരണ നിലയിലാക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചിതനെ തുടര്‍ന്നാണ് ഭിന്നത അവസാനിച്ചത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles