Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ സൈനിക പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല

ദോഹ: രണ്ട് സൈനിക പരിശീലന വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ദോഹ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരു വിമാനത്തിലെ പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. ബുധനാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സംഭവം എപ്പോഴാണ് നടന്നതെന്നോ സമയമോ പുറത്തുവിട്ടിട്ടില്ല.

‘പരിശീലനത്തിനിടെ രണ്ട് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചെന്നും പൈലറ്റുമാര്‍ ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങി’യെന്നുമാണ് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.

യു.എസ് സൈനിക പരിശീല കേന്ദ്രവും കമാന്‍ഡര്‍മാരും സ്ഥിതി ചെയ്യുന്ന സൈനിക താവളമായ അല്‍ ഹുദൈദിന് സമീപമാണ് അപകടം നടന്നത്. ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം 30 ബില്യണ്‍ ഡോളര്‍ ആണ് സൈനിക ഉത്പന്നങ്ങള്‍ക്കായി ഖത്തര്‍ ചിലവഴിച്ചത്.

Related Articles