Current Date

Search
Close this search box.
Search
Close this search box.

ഖത്തരികളായ പിതാവിനെയും മകനെയും സൗദിയില്‍ വെച്ച് കാണാതായെന്ന് റിപ്പോര്‍ട്ട്

ദോഹ: സൗദി അറേബ്യയിലെത്തിയ ഖത്തര്‍ പൗരന്മാരായ പിതാവിനെയും മകനെയും പെട്ടെന്ന് കാണാതായെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.70കാരനായ അലി നാസര്‍ അലി ജറല്ലയെയും മകന്‍ 17കാരനായ അബ്ദുല്‍ ഹാദിയെയുമാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്. ഫാമിലി വിസയിലെത്തിയ ഇവരെ ആഗസ്റ്റ് 18ന് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നുവെന്നും അതിനു ശേഷം ഇരവരെയും കുറിച്ച് യാതൊരു വിവരുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവര്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് ഇപ്പോഴും അജ്ഞാതമാണ്. ഇരുവരെയും നിര്‍ബന്ധിതമായി കാണാതാക്കിയതെന്നാണ് കമ്മിറ്റി ആരോപിക്കുന്നത്. ഇവരുടെ സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടുവെന്നും സംഭവത്തില്‍ അപലപിക്കുന്നതായും ഇരുവരെയും എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles