ദോഹ: ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ഖ്യാതിയും ഇനി ഖത്തറിന് സ്വന്തം. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. പട്ടികയില്‍ ഗള്‍ഫ് രാഷ്ട്രമായ ഒമാന്‍ ആണ് നാലാം സ്ഥാനത്ത്.
ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് സര്‍വേ നടത്തിയത്. ലാകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ റാങ്ക് തിരിച്ചുള്ള പട്ടിക പുറത്തുവിട്ടുകയായിരുന്നു.
133 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ അറബ് മേഖലയില്‍ നിന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ 88.10 പോയിന്റാണ് ഖത്തറര്‍ നേടിയത്. അതെ സമയം കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും കുറവ് പോയിന്റും ഖത്തറിനാണ്.
തായ്വാന്, ജോര്‍ജ്ജിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ പട്ടികയില്‍ 69ാം സ്ഥാനത്താണ്. വെനിസ്വേലയാണ് ലോകത്ത് ഏറ്റവും കുറവ് സുരക്ഷിതത്വമുള്ള രാജ്യം.