Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്കാര്‍ക്കും ഖത്തറിലേക്ക് യാത്രാ വിലക്ക്

ദോഹ: കോവിഡ്-19 പടര്‍ന്നു പിടിക്കുന്നതിനാല്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്ന കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് താല്‍ക്കാലിക യാത്ര വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

അവധിക്കായി നാട്ടില്‍ പോയവര്‍, ഓണ്‍ അറൈവല്‍ വിസ,തൊഴില്‍ വിസ,റസിഡന്‍സ് വിസ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. തിങ്കളാ
ഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക്.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്കാണ് ഇന്ന് മുതല്‍ ഖത്തറിലേക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അവധിക്കായി നാട്ടില്‍ എത്തിയ തൊഴില്‍ വിസയിലുള്ളവര്‍, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ തുടങ്ങി എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്കെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാഖ്, ലെബനന്‍ തുടങ്ങി രാജ്യക്കാര്‍ക്കെല്ലാം ഖത്തറിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles